ശബരിമല: പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. നവംബര്‍ 14ന് പുനഃപരിശോധ ഹര്‍ജികളിലെ വിധിക്കിടെ സുപ്രീംകോടതി ഉന്നയിച്ച നിയമപ്രശ്‌നങ്ങളാണ് ബെഞ്ച് പരിശോധിക്കുന്നത്.

മതപരമായ ആചാരങ്ങളിൽ കോടതിക്ക്​ ഇടപ്പെടാമോ എന്നതാണ്​ സുപ്രീംകോടതി പരിഗണിക്കുന്ന പ്രധാന പ്രശ്​നം. കേസിൽ കേന്ദ്രസർക്കാറിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായിട്ടുണ്ട്​. ചോദ്യങ്ങൾ പുനഃക്രമീകരിക്കണമെന്ന്​ തുഷാർ മേത്ത ആവശ്യപ്പെട്ടു. വിശാലബെഞ്ചി​​​​െൻറ പരിഗണനാ വിഷയങ്ങൾ കൃത്യപ്പെടുത്തണമെന്ന്​ മനുഅഭിഷേക്​ സിങ്​വിയും കോടതിയിൽ വാദിച്ചു.

ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ അധ്യക്ഷനായ ബെഞ്ചിൽ ജസ്​റ്റിസുമാരായ ആർ. ഭാനുമതി, അശോക്​ ഭൂഷൺ, എൽ. നാഗേശ്വര റാവു, മോഹൻ എം. ശാന്തന ഗൗഡർ, എസ്​. അബ്​ദുൽ നസീർ, ആർ. സുഭാഷ്​ റെഡ്​ഢി, ബി.ആർ. ഗവായ്​, സൂര്യകാന്ത്​ എന്നിവരാണ്​ മറ്റ്​ അംഗങ്ങൾ.

SHARE