മോദി സര്‍ക്കാരിന്റെ കായിക ഉപദേശക സമിതിയില്‍ നിന്ന് സച്ചിന്‍ പുറത്ത്

കായിക വികസനവുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങളില്‍ സഹായിക്കുന്നതിന് മോദി സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശക സമിതിയില്‍നിന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പുറത്ത്. സച്ചിന് പുറമെ ചെസ് താരം വിശ്വനാഥന്‍ ആനന്ദും പുറത്തായിട്ടുണ്ട്. ഇവര്‍ക്ക് പകരം ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, കെ. ശ്രീകാന്ത് തുടങ്ങിയവരെ സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

2015 മുതല്‍ ഇക്കഴിഞ്ഞ മേയ് വരെ നീണ്ട സമിതിയുടെ കാലയളവിലാണ് സച്ചിനും ആനന്ദും ഉള്‍പ്പെടെയുള്ളവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നത്. സച്ചിനും ആനന്ദിനും പുറമെ ബാഡ്മിന്റന്‍ പരിശീലന്‍ പുല്ലേല ഗോപീചന്ദ്, മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ എന്നിവരെയും സമിതിയില്‍നിന്ന് ഒഴിവാക്കി.

SHARE