സാനിറ്റൈസര്‍ കുടിച്ച് ഒരാള്‍ മരിച്ചു

Hand sanitizer dispensers are made available to Haworth employees and guests in the Holland company headquarters. (Mark Copier | The Grand Rapids Press) BPN

പാലക്കാട്: സാനിറ്റൈസര്‍ കുടിച്ച് ഒരാള്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശിയായ രാമന്‍കുട്ടിയാണ് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസര്‍ കുടിച്ച് മരിച്ചത്. ഇയാള്‍ റിമാന്‍ഡ് തടവുകാരനാണ്.

മാര്‍ച്ച് 24-നാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഫെബ്രുവരി 18-നാണ് ഇയാളെ മോഷണക്കേസില്‍ റിമാന്റ് ചെയ്തത്.

SHARE