Connect with us

Cricket

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമില്‍

 സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടര്‍മാര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നാണ് ടീമിനെ തിരഞ്ഞെടുത്തത്

Published

on

മുംബൈ: കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയാണ് മൂന്നു ഫോര്‍മാറ്റിലും നായകന്‍. പരുക്കുള്ള രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ എന്നിവരെ പരിഗണിച്ചിട്ടില്ല. അജിന്‍ക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകന്‍. ട്വന്റി20 ഏകദിന ടീമുകളുടെ ഉപനായകന്‍ കെ.എല്‍. രാഹുലാണ്.

യുഎഇയില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി20 ടീമില്‍ ഇടംപിടിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് ടീമില്‍ ഇടംപിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസരം ലഭിച്ചില്ല. അമിതവണ്ണം മൂലം ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്ന യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. അതേസമയം ഏകദിന, ട്വന്റി20 ടീമുകളില്‍ പന്തിന് ഇടമില്ല.

സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടര്‍മാര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. ഏതാണ്ട് ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ടീമിനെ തിരഞ്ഞെടുക്കാന്‍ സിലക്ടര്‍മാര്‍ സമ്മേളിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന, ട്വന്റി20 മത്സരങ്ങള്‍ സിഡ്‌നിയിലും കാന്‍ബറയിലുമായി നടത്താനാണ് നീക്കം.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, മുഹമ്മദ് സിറാജ്

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Cricket

ഐപില്‍: പഞ്ചാബ് കിങ്‌സിന് ഡല്‍ഹിക്കെതിരെ നാലു വിക്കറ്റ് ജയം

ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി

Published

on

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി. പഞ്ചാബ് കിംഗ്‌സിനെതിരൊയ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ക്കാണ് ക്യാപിറ്റല്‍സ് അടിയറവ് പറഞ്ഞത്. 175 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കാന്‍ പഞ്ചാബ് കിംഗ്‌സിന് സാധിച്ചു.

ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി. 47 പന്തിൽ ആറു ബൗണ്ടറിയും ഒരുസിക്‌സറും സഹിതമാണ് ഐപിഎൽ 17ാം പതിപ്പിലെ ആദ്യ അർധ സെഞ്ച്വറി നേടിയത്. അവസാന ഓവറുകളിൽ ഇംഗ്ലീഷ് താരം ലിയാം ലിവിങ്‌സ്റ്റൺ കത്തികയറിയതോടെ പഞ്ചാബ് വിജയമുറപ്പിച്ചു. 21 പന്തിൽ 38 റൺസാണ് താരം നേടിയത്. സിക്‌സർ പറത്തിയാണ് വിജയറൺ നേടിയത്. ഡൽഹി നിരയിൽ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

Continue Reading

Cricket

‘അടിച്ച് കയറി ഡല്‍ഹി’; പഞ്ചാബിന് 175 റണ്‍സ് വിജയലക്ഷ്യം

25 പന്തിൽ 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹിയുടെ ടോപ് സ്കോറർ

Published

on

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 175 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുത്തു.

https://twitter.com/DelhiCapitals/status/1771507252215558557

പത്ത് പന്തുകൾ മാത്രം നേരിട്ട അഭിഷേക് പൊറൽ 32 റണ്‍സെടുത്തു പുറത്താകാതെനിന്നു. 25 പന്തിൽ 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹിയുടെ ടോപ് സ്കോറർ. കളി കൈവിട്ടെന്നു തോന്നിച്ച ഘട്ടത്തിൽ അവസാന ഓവറിൽ അഭിഷേക് പൊറൽ അടിച്ചെടുത്തത് 25 റൺസ്. ഡേവിഡ് വാർണര്‍ (21 പന്തിൽ 29), മിച്ചൽ മാർഷ് (12 പന്തിൽ 20), ഷായ് ഹോപ് (25 പന്തിൽ 33), ക്യാപ്റ്റൻ ഋഷഭ് പന്ത് (13 പന്തിൽ 18), അക്ഷര്‍ പട്ടേൽ (13 പന്തിൽ 21) എന്നവരാണു ഡൽഹിയുടെ മറ്റു പ്രധാന സ്കോറർമാർ.

Continue Reading

Trending