വിന്‍ഡീസിനെതിരെയായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും

ഡിസംബര്‍ 6 ന് ആരംഭിക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചു. പരിക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തുക.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ സഞ്ജു ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഒരു മത്സരത്തിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ആദ്യം ഉള്‍പ്പെടാതിരുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

SHARE