ഒടുക്കം പന്തിന് പകരം സഞ്ജു

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി-20 യിലെ ആദ്യ ഇലവനില്‍ സഞ്ജു ഇടം നേടി. നാല് വര്‍ഷത്തിന് ശേഷമാണ് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇലവനില്‍ ഇടം നേടുന്നത്. റിഷഭ് പന്തിന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്.

മൂന്ന് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. റിഷഭ് പന്തിന് പകരം സഞ്ജു സാംസണ്‍, കുല്‍ദീപിന് പകരക്കാരനായി ചഹാല്‍, ശിവം ദുബെയുടെ പകരം മനീഷ് പാണ്ഡെ.ഇന്ത്യന്‍ ജേഴ്‌സിയിലെ സാംസണിന്റെ രണ്ടാമത്തെ ടി -20 മത്സരമാണിത്. 2015 ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ടി-20 യിലാണ് സാംസണ്‍ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. സയ്യിദ് മുഷ്താഖ് ടി 20 അലി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം കഴിഞ്ഞ വര്‍ഷംബംഗ്ലാദേശിനെതിരായ ടി 20 ഐ പരമ്പരയില്‍ കേരള കീപ്പറെ ഉള്‍പ്പെടുത്തിയിരുന്നു.മൂന്ന് മത്സര പരമ്പരയില്‍ ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല.

SHARE