‘കെജ്രിവാള്‍ നിസ്സഹായനായ മുഖ്യമന്ത്രി’;ജെ.എന്‍.യു അക്രമത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിസ്സഹായനായ മുഖ്യമന്ത്രിയാണെന്ന് ശശി തരൂര്‍ എംപി. ജെഎന്‍യുവില്‍ അക്രമം നേരിട്ട വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കെജ്രിവാള്‍ ‘നിസ്സഹായനായ മുഖ്യമന്ത്രി’യാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതി വിഷയത്തിള്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതി അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തനിക്കൊപ്പം ഉണ്ടായിരിക്കണമെന്നാകാം കെജ്രിവാള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാകാം ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം മടി കാണിക്കുന്നത് ശശി തരൂര്‍ പറഞ്ഞു.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാണരുതെന്നും സിഎഎ വിഷയത്തില്‍ നിലപാട് സ്വീകരിക്കരുതെന്നും ആരാണ് പറഞ്ഞത് അദ്ദേഹം വ്യക്തമാക്കണം.ഡല്‍ഹി മുഖ്യമന്ത്രിയാണ് താങ്കളെന്ന കാര്യം പലപ്പോഴും മറക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

SHARE