സഊദിയില്‍ 881 പേര്‍ക്ക് കൂടി രോഗബാധ; 22 മരണം, രോഗശമനം 1863 പേര്‍ക്ക്

അഷ്റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് 22 പേര്‍ കൂടി മരണപെട്ടതോടെ ഇതുവരെ ,മരിച്ചവരുടെ എണ്ണം 525 ആയി. ജിദ്ദയില്‍ പതിമൂന്ന് പേരും മക്കയില്‍ നാല് പേരും ദമാം തബൂക്ക് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും ബുറൈദയില്‍ ഒരാളുമാണ് മരിച്ചത്. 1881 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 87142 ആയി. 1863 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടിയത് ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64306 ആയി. നിലവില്‍ 22312 പേര്‍ വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. 380 പേരുടെ നില ഗുരുതരമാണ്. 838623 പേര്‍ക്ക് ഇതുവരെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മേഖലാടിസ്ഥാനത്തില്‍ ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടത്: റിയാദ് 668 , ജിദ്ദ 293 , ദമ്മാം 290 , മക്ക 164 , ജുബൈല്‍ 62 , ഹുഫൂഫ് 39 , മുസാഹ്മിയ 27 , ഖതീഫ് 22 , ഖുലൈസ് 21 , അല്‍ഖര്‍ജ് 20 , മദീന 19 . ഹാഇല്‍ 19 , താഇഫ് 17 , ദഹ്റാന്‍ 14 , റഫാഇ അല്‍ജംശ് 13 , അല്‍കോബാര്‍ 11 , വാദി ദവാസിര്‍ 11 , അബഹ 10 , സഫ് വ 10 , തബൂക്ക് 9 , നജ്റാന്‍ 8 , ബിശ 7 , അഫീഫ് 7 , ഹോത ബനീതമീം 7 , ബുറൈദ 6 , ഹഫര്‍ അല്‍ബാതിന്‍ 6, അറാര്‍ 6, ശറൂറ 5 , ദുര്‍മ 5 , ഹുറൈമല 5 , അല്‍മജാര്‍ദ 4 , മഹായില്‍ അസീര്‍ 4 , റാസ്തനൂറ 4 , ബെയ്ശ് 4, അല്‍കാമില്‍ 4 , മജ്മ 4 , അല്‍റൈന്‍ 4, അല്‍നമാസ് 3 , ഖമീസ് മുശൈത്ത് 3 , അല്‍ഖഫ്ജി 3 , അല്‍ബത്ഹ 3 , ലൈല 3 , അല്‍സുലൈല്‍ 3 , അല്‍സുല്‍ഫി 3 , നമിറ 2 , അല്‍സഹന്‍ 2 , ബല്ലസ്മര്‍ 2, റിജാല്‍ അല്‍മ 2 , ജിസാന്‍ 2, അല്‍ഖാസ്ര 2 , അല്‍ഖുവയ്യ 2 , ഹോത സുധീര്‍ 2 , റൊവൈദ അല്‍അര്‍ദ് 2 , അല്‍ജഫര്‍, അല്‍ഉയൂന്‍, അല്‍ഗൂസ്, അഹദ് റുഫൈദ, അല്‍ബശായിര്‍, നാരിയ, അല്‍ഗസാല, അല്‍ശംലി, അല്‍ഹര്‍ത്, അല്‍ഐദാബി, യദാമ, അല്‍അര്‍താവിയ, അല്‍ബിജാദിയ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണുള്ളത്.

SHARE