ഉപരോധം അവസാനിപ്പിക്കുന്നോ? ഖത്തര്‍ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്

ഖത്തറുമായുള്ള ഉപരോധം സൗദി അവസാനിപ്പിക്കുന്നോ?. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സൗദി അറേബ്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സല്‍മാന്‍ രാജാവ്. റിയാദ് ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയിലേക്കാണ് ക്ഷണം. ഡിസംബര്‍ 10നാണ് ഉച്ചകോടി.

വാഗ്ദാനം ദോഹ സ്വീകരിച്ചോ എന്നതില്‍ വ്യക്തതയില്ല. സല്‍മാന്‍ രാജാവില്‍ നിന്നുള്ള ലിഖിത സന്ദേശം ലഭിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

SHARE