മേല്‍പ്പാലത്തിന് സവര്‍ക്കരുടെ പേരിടാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍

കര്‍ണാടക ബംഗളൂരുവിലെ പുതിയ മേല്‍പ്പാലത്തിന് സവര്‍ക്കറുടെ പേരിടാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍. മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ റോഡിലെ മേല്‍പ്പാലത്തിനാണ് സവര്‍ക്കറുടെ പേരിടുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തി. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന നടപടിയാണ് ഇതെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും ആരോപിച്ചു.

സവര്‍ക്കറുടെ ജന്മദിനത്തില്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യാനാണ് ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം. മേല്‍പ്പാലത്തിന് സവര്‍ക്കറുടെ പേരിടാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ പുരോഗതിക്കായി പോരാടുന്നവരെ അപമാനിക്കലാണെന്നും ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത് ശരിയല്ലെന്നും ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു. തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ജനങ്ങള്‍ക്കു വേണ്ടി താന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

SHARE