ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കൊലപാതക ജനാധിപത്യത്തില്‍ പ്രതിഷേധിച്ച് എല്ലാ യുപിഎ എംപിമാരും ഇന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. സോണിയാജിയുടെയും, രാഹുലിന്റെയും നേതൃത്വത്തില്‍ ഇന്ന് കാലത്ത് ഗാന്ധി പ്രതിമക്കുമുമ്പിലായിരുന്നു save democracy പ്രതിഷേധ സംഗമം.

രാജ്യം ഭരിക്കുന്നവര്‍ തന്നെ മുന്‍കൈയ്യെടുത്തു ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന അത്യധികം നീച പ്രവര്‍ത്തനങ്ങള്‍ക്കാണ് നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ ഏതു മാര്‍ഗ്ഗത്തിലെങ്കിലും ഇല്ലായ്മ ചെയ്യുകയെന്ന ഫാഷിസ്റ്റ് സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് .കര്‍ണാടകയും, ഗോവയും നല്‍കുന്ന പാഠമതാണ്. ഏഴുപതിറ്റാണ്ടു കാലത്തിലൂടെയാണ് സ്വതന്ത്ര ഇന്ത്യ കടന്നുവന്നത് . ഇക്കാലത്തിലെവിടെയും ജനാധിപത്യത്തെ പണാധിപത്യത്തിലേക്കു കൊണ്ടുവന്നത് നാം കണ്ടിട്ടില്ല . അത്യധികം അപകടകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം മുന്നോട്ടു പോവുന്നത് .