സയ്യിദ് മുഷ്താഖ് അലി ട്രോഫി; രാജസ്ഥാനെതിരെ കേരളത്തിന് തോല്‍വി

അര്‍ധസെഞ്ചുറി നേടി സഞ്ജു സാംസണ്‍ തിളങ്ങിയെങ്കിലും കേരളത്തിന് തോല്‍വി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാനാണ് ഏഴ് വിക്കറ്റിന് കേരളത്തെ തോല്‍പ്പിച്ചത്. കേരളം ഉയര്‍ത്തിയ 164 റണ്‍സ് 18 പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറികടന്നു.

അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച രാജേഷ് ബിഷ്‌ണോയിയുടെ ഇന്നിങ്‌സാണ് രാജസ്ഥാന് കരുത്തായത്. ബിഷ്‌ണോയി 51 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സുമടക്കം 76 റണ്‍സുമായി പുറത്താകാതെനിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം സഞ്ജു സാംസന്റെയും സച്ചിന്‍ ബേബി ബാറ്റിംങ് മികവിലാണ് 164 റണ്‍സ് എന്ന നിലയിലേക്ക് എത്തിയത്. ഓപ്പണര്‍ വിഷ്ണു വിനോദ് 30 പന്തില്‍ 36 റണ്‍സെടുത്തു. ഓപ്പണറുടെ റോളിലെത്തിയ ജലജ് സക്‌സേന നേരത്തെ മടങ്ങി. രാജസ്ഥാനായി ദേശീയ ടീം അംഗങ്ങളായ ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

SHARE