ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ എസ്ബിഐക്ക് 4876 കോടി രൂപയുടെ നഷ്ടം

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ എസ്ബിഐക്ക് 4876 കോടി രൂപയുടെ നഷ്ടം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)ക്ക് 4876 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തെ കണക്കുകള്‍പ്രകാരമാണ് എസ്ബിഐക്ക് ഇത്രയും ഭീമമായ തുക നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 2,006 കോടി രൂപ ലാഭമുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഈ തുകയുടെ ഇരട്ടിയിലേറെ നഷ്ടമാകുന്ന സാഹചര്യമാണുണ്ടായത്. കിട്ടാക്കടത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതാണ് സാമ്പത്തിക നഷ്ടത്തിന്റെ പ്രധാന നഷ്ടമായി ചൂണ്ടിക്കാട്ടുന്നത്. നോട്ട് അസാധുവാക്കലിനു ശേഷം ബാങ്ക് സ്വീകരിച്ച ചില പരിഷ്‌കരണ നടപടികള്‍ ജനങ്ങളെ എസ്ബിഐയില്‍ നിന്ന് അകറ്റിയതും നഷ്ടത്തിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലും എസ്ബിഐക്ക് കനത്ത നഷ്ടമാണ് നേരിട്ടത്. മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ 7718.17 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 2416.37 കോടി രൂപയും നഷ്ടമായിരുന്നു.

NO COMMENTS

LEAVE A REPLY