തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു. വിഴിഞ്ഞം ചൊവ്വരയില്‍ ഇന്നു രാവിലെയാണ് സംഭവം. ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് വന്ന ബസാണ് അപകടത്തിപ്പെട്ടത്.

നിയന്ത്രണം വിട്ട ബസ് തെക്കേക്കരയില്‍ വെച്ച് കനാലിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പന്ത്രണ്ട് കുട്ടികളും ആയയും െ്രെഡവറുമാണ് ബസിലുണ്ടായിരുന്നത്. കുട്ടികളില്‍ ചിലര്‍ക്ക് നിസാര പരിക്കുകളുണ്ട്. ഇവരെ വിഴിഞ്ഞം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള കുട്ടികളെ മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കനാലില്‍ വലിയ അളവില്‍ വെള്ളമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.

SHARE