സ്‌കൂളില്‍ അഞ്ച് വയസ്സുകാരി ബലാത്സംഗത്തിനിരയായി

ദില്ലിയിലെ സ്വകാര്യ സ്‌കൂളില്‍ അഞ്ച് വയസ്സുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ തൂപ്പുജോലിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മറ്റുകുട്ടികളെയും ലൈംഗികമായി പിഡിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് കൂടുതല്‍ മാതാപിതാക്കള്‍ രംഗത്തെത്തി.

ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും സൗത്ത് ദില്ലി ഡിസിപി വിജയ് കുമാര്‍ പറഞ്ഞു.പെണ്‍കുട്ടി വയറുവേദനയെന്ന് അമ്മയോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞത്.

SHARE