താരങ്ങളായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വാഹയും ബ്രഹ്മയും; ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഒരേക്കര്‍ സ്ഥലം

താരങ്ങളായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വാഹയും ബ്രഹ്മയും; ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഒരേക്കര്‍ സ്ഥലം

പ്രളയമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നു കരകയറാന്‍ കേരളം ഒന്നിച്ചു ശ്രമിക്കുന്നതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പരപ്പിക്കുന്ന സംഭാവന നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഒമ്പതാം ക്ലാസുകാരനും. പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ വി.എസ് സ്വാഹയും അനുജന്‍ ബ്രഹ്മയും ഒരേക്കര്‍ സ്ഥലമാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സംഭാവന നല്‍കിയത്. കൃഷിക്കാരനായ അച്ഛന്‍ തങ്ങളുടെ പേരില്‍ എഴുതിവെച്ച ഭൂമി, അച്ഛന്റെ അനുവാദത്തോടെയാണ് സ്വാഹയും ബ്രഹ്മയും വിട്ടുനല്‍കുന്നത്. ‘ചന്ദ്രിക’ ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

‘അണ്ണാന്‍കുഞ്ഞും തന്നാലായത്’ എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയ സ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മഃയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചുസംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു.

കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്കു വേണ്ടി കരുതിവെച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്ര (100 സെന്റ് സ്ഥലം) സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?’ എന്നാണ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് സ്വാഹയും ബ്രഹ്മയും എഴുതിയ കത്തില്‍ പറയുന്നത്.

പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ ശങ്കരന്റെയും വിധുബാലയുടെയും മക്കളാണ് സ്വാഹയും ബ്രഹ്മഃയും.

NO COMMENTS

LEAVE A REPLY