സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50 കുട്ടികള്‍ക്ക് ഷോക്കേറ്റു

പ്രൈമറി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50 കുട്ടികള്‍ക്ക് ഷോക്കേറ്റു. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല.ഉത്തര്‍പ്രദേശിലെ നയാനഗര്‍ വിഷ്ണുപുര്‍ പ്രദേശത്തെ െ്രെപമറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
വൈദ്യുതി ലൈന്‍ പൊട്ടിവീണ സ്ഥലത്ത് കുട്ടികളാരും ഉണ്ടായിരുന്നില്ല.

എന്നാല്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ മഴവെള്ളം കെട്ടിനിന്നിരുന്നതിനാലാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്.
സംഭവത്തില്‍ രണ്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉത്തരവാദികളായ എന്‍ജിനിയര്‍മാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

SHARE