വിലക്കുകള്‍ പിന്‍വലിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കാശ്മീര്‍ വാലി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റിനുള്ള നിരോധനം പിന്‍വലിക്കണമെന്ന സുപ്രീം കോടതി മൂന്നംഗ ബഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കാശ്മീര്‍ ജനത. എത്രയും വേഗം ഇന്റെര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന്, വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച കശ്മീര്‍ വാലിയിലെ ജനങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ അഞ്ചു മാസകാലമായി കശ്മീരില്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ആസ്പത്രി ബാങ്ക് നിയന്ത്രണങ്ങള്‍ വന്നിട്ട്. സുപ്രീം കോടതി ഉത്തരവ് വ്യക്തമാക്കിയതോടെ എപ്പോഴാണ് ഇനി തങ്ങളുടെ വിടുകളില്‍ മൊബൈല്‍ സേവനം ലഭ്യമാവുകയെന്ന് കശ്മീരികള്‍ സംശയം പ്രകടിപ്പിച്ചു.

അടച്ചു പൂട്ടല്‍ ആറാം മാസത്തിലേക്ക് കടന്നിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റില്ലാതെ ബിസിനസ് അസാധ്യമാണ്. കമ്മ്യൂണിക്കേഷന്‍ മേഖലയിലെ തടസം കാരണം ടൂറിസം മേഖല വന്‍ തിരിച്ചടിയാണ് നേരിടുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ എത്രയും വേഗം ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും വിധി വലിയ ആശ്വാസമാണെന്നും കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി അധ്യക്ഷന്‍ ഷെയ്ഖ് ആഷിഖ് പറഞ്ഞു.

പ്രത്യേക ഭരണഘടനാ പദവിയായ ആര്‍ട്ടികിള്‍ 370 എടുത്തു കളഞ്ഞതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ആഗസ്റ്റ് 5 മുതല്‍ തുടരുന്ന ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍.

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതില്‍ തിരിച്ചടി. ഇന്റര്‍നെറ്റ് ഉപയോഗം ഭരണ ഘടന നല്‍കുന്ന മൗലിക അവകാശമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ ഭരണകൂടത്തോട് പരമോന്നത നീതിപീഠം നിര്‍ദ്ദേശം നല്‍കി. ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്ന് പറഞ്ഞ സുപ്രീംകോടതി. ഒരാഴ്ചക്കുള്ളില്‍ പുനഃപരിശോധിച്ച് വ്യക്തത വരുത്തണമെന്നും നിയന്ത്രണങ്ങളെ സംബന്ധിച്ച് പൊതു സമുഹത്തെ ബോധ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.