രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; ബജറ്റ് ഇന്ന് നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും വളര്‍ച്ചമുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തില്‍ ബജറ്റ് പ്രതീക്ഷയോടെയാണ് സാമ്പത്തികവാണിജ്യ മേഖല കാത്തിരിക്കുന്നത്. വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ.

2019 20 സാമ്പത്തിക വര്‍ഷത്തില്‍ 7 മുതല്‍ ഏഴര ശതമാനമായിരുന്നു പ്രതീക്ഷിച്ച വളര്‍ച്ച നിരക്ക്. എന്നാല്‍ അത് അഞ്ചു ശതമാനത്തില്‍ ഒതുങ്ങി. 202021 സാമ്പത്തിക വര്‍ഷത്തില്‍ ആറു മുതല്‍ ആറര ശതമാനം ആണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച നിരക്ക്. അത് കൈവരിക്കണമെങ്കില്‍ ഉത്തേജന പാക്കേജുകള്‍ അനിവാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നത്.

SHARE