സുരക്ഷാ വീഴ്ച്ച: അഞ്ചംഗസംഘം അടങ്ങുന്ന കാര്‍ പ്രിയങ്കയുടെ വീട്ടിലേക്ക് പാഞ്ഞുകയറി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ വീട്ടില്‍ സുരക്ഷാവീഴ്ച്ച. പ്രിയങ്കയുടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോധി എസ്‌റ്റേറ്റിലെ വീട്ടിലേക്കാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് കാര്‍ പാഞ്ഞു കയറിയത്. ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് നടുക്കുന്ന സംഭവം.

കാറില്‍ അപരിചിതരായ അഞ്ചുപേരടങ്ങുന്ന സംഘം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ പ്രിയങ്കയുടെ ചിത്രം ആവശ്യപ്പെട്ടുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE