എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായി പി.കെ നവാസ് മലപ്പുറത്തെയും ജനറല്‍ സെക്രട്ടറിയായി ലത്തീഫ് തുറയൂര്‍ കോഴിക്കോടിനെയും ട്രഷററായി സി.കെ നജാഫ് കണ്ണൂരിനെയും മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മറ്റു ഭാരവാഹികള്‍: അബ്ദുസമദ് പെരുമണ്ണ (സീനിയര്‍ വൈസ് പ്രസിഡന്റ്), ഷറഫു പിലാക്കല്‍ പാലക്കാട്, സജീര്‍ ഇഖ്ബാല്‍ കണ്ണൂര്‍, ഷഫീഖ് വഴിമുക്ക് തിരുവനന്തപുരം, ഫാരിസ് പൂക്കോട്ടൂര്‍, റംഷാദ് പള്ളം തൃശൂര്‍, പി.പി ഷൈജല്‍ വയനാട് (വൈസ് പ്രസിഡന്റുമാര്‍), കെ.എം ഫവാസ് മലപ്പുറം, ആബിദ് ആറങ്ങാടി കാസര്‍കോട്, കെ.ടി റഊഫ് കോഴിക്കോട്, അഷ്ഹര്‍ പെരുമുക്ക് മലപ്പുറം, ഷിബു കെ.എം പാലക്കാട്, ഫിറോസ് പള്ളത്ത് കൊല്ലം, ബിലാല്‍ റഷീദ് കോട്ടയം, അല്‍ത്താഫ് ആലപ്പുഴ (സെക്രട്ടറിമാര്‍).

SHARE