അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴ് പേര്‍ മരിച്ചു

ഭക്ഷണശാലയിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴ് പേര്‍ മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം പിടിഐ റിപ്പോര്‍ട്ട് ചെയ്തു
വഡോദരയ്ക്ക് 30 കിലോമീറ്റര്‍ അകലെയുള്ള ഫാര്‍തികുയ്! എന്ന ഗ്രാമത്തിലാണ് സംഭവം. ഹോട്ടലിലെ മാലിന്യച്ചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു തൊഴിലാളികള്‍. അഞ്ച് ശുചീകരണ തൊഴിലാളികളും രണ്ട് ഹോട്ടല്‍ ജീവനക്കാരുമാണ് മാന്‍ഹോളില്‍ കുടുങ്ങിയത്.
അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി തിരികെ വരാത്തത് കണ്ട് രക്ഷിക്കാന്‍ മറ്റുള്ളവര്‍ ഇറങ്ങുകയായിരുന്നു. എല്ലാവരും മരണപ്പെട്ടത് ശ്വാസംമുട്ടിയാണെന്നും ജില്ലാ കളക്ടര്‍ കിര്‍ സവേരി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു

SHARE