സവന്‍സ് ഫുട്ബോളിടെ കോഴിക്കോട് ഗാലറി തകര്‍ന്നു; 100ലേറെ പേര്‍ക്ക് പരിക്ക്

കടലുണ്ടിയില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിനിടെ തകര്‍ന്ന ഗാലറി


ഫറോക്ക്: സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് നൂറിലധികം പേര്‍ക്ക് പരിക്ക്. കടലുണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ ടീം കടലുണ്ടി സെവന്‍സ് ഫുട്ബോള്‍ ഫൈനലിനിടെയാണ് ഗാലറി തകര്‍ന്നത്. സാരമായി പരിക്കേറ്റവരെ സ്വകാര്യ ആസ്പത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ടൂര്‍ണമെന്റില്‍ ഡയമണ്ട് പരപ്പനങ്ങാടിയും ഉദയ പറമ്പില്‍പീടികയുമായിരുന്നു ഏറ്റുമുട്ടേണ്ടിയിരുന്നത്. ഒമ്പതര മണിയോടെയാണ് സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്തെ ഗാലറി പിന്നിലേക്ക് തകര്‍ന്നുവീണത്. കളി തുടങ്ങാനിരിക്കെയാണ് ഗാലറി തകര്‍ന്ന് ദുരന്തം ഉണ്ടായത്. കളി കാണാന്‍ രണ്ടായിരത്തിലധികം പേരാണ് ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്. കവുങ്ങു കൊണ്ടാണ് ഗാലറി നിര്‍മ്മിച്ചത്. ഗാലറിയുടെ അടിയില്‍ പെട്ടാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്. കളി കാണാന്‍ വൈകിയെത്തിയവര്‍ ഏറെയും കിഴക്കുഭാഗത്തെ ഗാലറിയിലാണ് കയറിയിരുന്നതെന്ന് പറയുന്നു.

പരിക്കേറ്റ കടലുണ്ടി വള്ളിക്കുന്ന് കുടിക്കേല്‍താഴത്ത് കെടി അമീര്‍ (32), ചാലിയം പടന്നയില്‍ ജിദേഷ് (38),ചാലിയം പടന്നയില്‍ബിജു (30), കടലുണ്ടിതറയില്‍ ഗണശാന്ത് (13) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.SHARE