ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി

കണ്ണൂര്‍: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ കണ്ണൂരില്‍ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ.എം.സി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായിക് ഉപദ്രവിച്ചപ്പോള്‍ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു എന്ന് യുവതി പറഞ്ഞു. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഡോക്ടറുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ചെവി വേദനയായി ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പിറകിലെ എസ്.എം.സി ക്ലിനിക്കില്‍ എത്തിയത്. 11 മണിക്ക് വന്ന ഇവരെ ആദ്യം ചെവിയില്‍ മരുന്ന് ഉറ്റിച്ച് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. പിന്നെ ബാക്കിയെല്ലാ രോഗികളും പോയ ശേഷമാണ് പരിശോധയക്ക് കയറ്റിയത്. അറ്റന്റര്‍ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു. എന്നാല്‍ തെറ്റുചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ പ്രശാന്ത് നായിക് പറയുന്നു. എന്നാല്‍ പ്രശാന്ത് നായിക് കുറ്റം ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നും ഡോക്ടറുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സി.ഐ പറഞ്ഞു.സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു.

SHARE