പര്‍ദ്ദയേയും ഇസ്‌ലാമിനേയും അവഹേളിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എസ്.എഫ്.ഐ മാഗസിന്‍

കോഴിക്കോട്: പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ് ലാമിലെ സ്വര്‍ഗവിശ്വാസത്തേയും അവഹേളിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മാഗസിന്‍. യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ നേതൃത്വം കൊടുക്കുന്ന ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പൂറത്തിറക്കിയ മാഗസിനിലാണ് ഇസ്‌ലാമിനെ അവഹേളിക്കുന്ന കവിതയുള്ളത്.

പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്‌ലാമിലെ സ്വര്‍ഗ നരക വിശ്വാസങ്ങളേയും നിന്ദ്യമായ ഭാഷയില്‍ അവഹേളിക്കുന്നതാണ് ആദര്‍ശ് എന്ന എസ്.എഫ്.ഐ നേതാവിന്റെ കവിത. കവിതക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇല്ല എന്ന് സഖാക്കള്‍ വിശ്വസിക്കുന്ന സ്വര്‍ഗത്തെ കുറിച്ച് കവിതയെഴുതുന്നതിന് മുമ്പ് സ്വന്തം പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കവിതയെഴുതാനാണ് എസ്.എഫ്.ഐ തയ്യാറാവേണ്ടതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ പറഞ്ഞു.

SHARE