ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണ്. മണ്ഡലകാലത്തും ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ ജഡ്ജികൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം.മനോജാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

SHARE