പാലക്കാട്: പെരിയാ ഇരട്ടക്കൊലക്കേസിലെ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ‘കൃപേഷിനേയും ശരത് ലാലിനേയും ക്രൂരമായി കൊന്ന് തള്ളിയ ഗുണ്ടകളെ രക്ഷിക്കാന്‍ CBI അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടികളൊഴുക്കിയിട്ടും പരാജയപ്പെട്ട സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. പെരിയ ഇരട്ട കൊലപാതകത്തിലേ സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ നടത്തുന്ന ഈ ഹൃദയശൂന്യ നടപടികള്‍ പോലീസും സര്‍ക്കാരും അവസാനിപ്പിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
കുറിപ്പ് വായിക്കാം:
സര്‍ക്കാര്‍ ഒപ്പമുണ്ടത്രെ..കൊലയാളികളുടെയും കൊള്ളക്കാരുടെയും മാത്രം .
സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയ,കോപ്പിയടിച്ചു പിഎസ്?സി റാങ്ക് ലിസ്റ്റില്‍ ഒന്നും രണ്ടും റാങ്ക് നേടിയ SFI നേതാക്കളായ ശിവരഞ്ജിത്തും നസീമും ജ്യാമത്തില്‍ ഇറങ്ങി വിലസുന്നു. കാരണം പോലീസ് ഇത് വരെ കുറ്റപത്രം സമര്‍പ്പിചിട്ടില്ല.
കൃപേഷിനേയും ശരത് ലാലിനേയും ക്രൂരമായി കൊന്ന് തള്ളിയ ഗുണ്ടകളെ രക്ഷിക്കാന്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടികളൊഴുക്കിയിട്ടും പരാജയപ്പെട്ട സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് .

നിയമസഭയില്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു. കൊലയാളികളുടെ കണ്‍കണ്ട ദൈവമായി മുഖ്യമന്ത്രി പിണാറായി വിജയനും അവരുടെ ആരാധനാലയമായി ഈ സര്‍ക്കാരും മാറിയിരിക്കുകയാണ്.

പെരിയ ഇരട്ട കൊലപാതകത്തിലേ സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ നടത്തുന്ന ഈ ഹൃദയശൂന്യ നടപടികള്‍ പോലീസും സര്‍ക്കാരും അവസാനിപ്പിക്കണം. മനുഷ്യത്വം 6 മണി തള്ളിലെ കേവലം വാചകങ്ങള്‍ മാത്രമായി മാറി . നടപടികളില്‍ അത് തൊട്ട് തീണ്ടിയിട്ടില്ല .