ഷംന ചാറ്റ് ചെയ്ത് തന്നെ ബന്ധപ്പെടുകയായിരുന്നു; ടിക്‌ടോക് താരം യാസിര്‍ പൊലീസിനോട്


കൊച്ചി: ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസുമായി ബന്ധപ്പെട്ട് ടിക്ക് ടോക്ക് താരം യാസിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഷംനയെ നേരത്തെ അറിയില്ലന്ന് യാസിര്‍ പോലീസിനെ അറിയിച്ചു. തന്റെ ഫോട്ടോ പ്രതികള്‍ ദുരു ഉപയോഗം ചെയ്യുകയായിരുന്നുവെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യ്ത് വരികയാണ് യാസിര്‍. ഷംന ചാറ്റ് ചെയ്ത്
തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. ശേഷം സംഭവങ്ങള്‍ വിശദീകരിക്കുകയായിരുന്നുവെന്നും യാസിര്‍ പറയുന്നു.

അതേസമയം, കേസില്‍ മൂന്ന് പേര്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. നിര്‍മാതാവിന് വിവരം ലഭിച്ചത് വിദേശത്ത് നിന്നാണെന്നും നിര്‍മാതാവിനെ വിളിച്ച വിദേശ നമ്പറിന്റെ ഉറവിടം കണ്ടെത്തുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാതാവിനെ പൊലീസ് ചോദ്യം ചെയ്യും. കേസില്‍ സ്ത്രീകളുടെ പങ്ക് ബോധ്യമായെന്നും പൊലീസ് വ്യക്തമാക്കി.

SHARE