ശരത്തിന് 15 വെട്ടുകള്‍; കൃപേഷിന്റെ തലച്ചോര്‍ പിളര്‍ന്നെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

കാസര്‍കോഡ്: കാസര്‍കോട് ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ആക്രമണത്തില്‍ കൃപേഷിന്റെ തലച്ചോര്‍ പിളര്‍ന്നുവെന്നും ശരത്തിന് 15 വെട്ടേറ്റെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃപേഷിന്റെ മരണ കാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളേറ്റിട്ടുണ്ട്. മുട്ടിന് താഴെ മാത്രം 5 വെട്ടുകളും ഇടത് നെറ്റി മുതല്‍ പിന്നിലേക്ക് 23 സെ.മി നീളത്തില്‍ മുറിവുണ്ട്. ശരത്തിന്റെ വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന മുറിവ് മരണകാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി.

SHARE