നമ്മെയും മനുഷ്യകുലത്തെയും സംരക്ഷിക്കാന്‍ ഈ പോരാട്ടത്തില്‍ കൂടെയുണ്ടാകും- 25000 പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്ത് ഷാറൂഖ് ഖാന്‍

മുംബൈ: മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 25,000 വ്യക്തിഗത സുരക്ഷാ കിറ്റുകള്‍ (പി.പി.ഇ) വിതരണം ചെയ്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ ഷാറൂഖിനെ അഭിനന്ദിച്ച് രംഗത്തെത്തിയതോടെയാണ് നടന്റെ പ്രവൃത്തി പുറംലോകമറിഞ്ഞത്. ആരോഗ്യ ക്ഷേമ മന്ത്രി രാജേഷ് തോപെയാണ് നടനെ അനുമോദിച്ചത്.
മറുപടിയായി, കിറ്റുകള്‍ വിതരണം ചെയ്യാനുള്ള താങ്കളുടെ സഹായത്തിന് നന്ദി. നമ്മെയും മനുഷ്യത്വത്തെയും സംരക്ഷിക്കാനുള്ള ഒരുമിച്ചുള്ള പോരാട്ടത്തിലാണ് നമ്മള്‍. അതില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. താങ്കളും കുടുംബവും സുരക്ഷിതരായിരിക്കട്ടെ’ – എന്ന് ഷാറൂഖ് മറുപടി നല്‍കുകയും ചെയ്തു.


നേരത്തെ, മുംബൈയിലുള്ള തങ്ങളുടെ നാല് നിലയിലുള്ള ഓഫീസ് ക്വാറന്റൈനു വേണ്ടി ഷാറൂഖും ഭാര്യ ഗൗരിയും വിട്ടു നല്‍കിയിരുന്നു. ഇതുകൂടാതെ, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ കൂടിയായ ഷാറൂഖ് സഹായം നല്‍കിയിരുന്നു.