ചിദംബരത്തിന്റെ അറസ്റ്റ് schadenfreude; പിന്തുണച്ച് ശശി തരൂരിന്റെ ട്വീറ്റ്

ഷാഡിന്‍ഫ്രോയിഡ് (schadenfreude) പി. ചിദംബരത്തിന്റെ അറസ്റ്റിനെ എതിര്‍ത്തുള്ള ട്വീറ്റില്‍ ശശി തരൂര്‍ ഉപയോഗിച്ച പുതിയ വാക്കാണിത്. മറ്റൊരാളുടെ മോശം അവസ്ഥയില്‍ സന്തോഷിക്കുന്ന മാനസികാവസ്ഥക്കു പറയുന്ന വാക്ക്. ജര്‍മനിയില്‍ നിന്ന് ഇംഗ്ലീഷ് കടം കൊണ്ട വാക്കാണിത്.

എല്ലാറ്റിനുമൊടുവില്‍ നീതി പുലരും. അതുവരെ ദുഷിച്ച മനസ്സുള്ളവരെ ഇതു കണ്ടു സന്തോഷിക്കാന്‍ അനുവദിക്കാമെന്നായിരുന്നു രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചുള്ള ട്വീറ്റ്.

ഇന്നലെ രാത്രി വൈകിയാണ് ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റു ചെയ്തത്. ചുറ്റുമതില്‍ ചാടിക്കടന്ന ശേഷം വീടിന്റെ അകത്തു കയറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

SHARE