ആവശ്യത്തിന് ഭക്ഷ്യധാന്യമുണ്ട്, ദുബൈ സമ്പൂര്‍ണ്ണ സജ്ജം- നിലപാട് വ്യക്തമാക്കി കിരീടാവകാശി ശൈഖ് ഹംദാന്‍

ദുബൈ: കോവിഡിനെ നേരിടാന്‍ ദുബൈ സമ്പൂര്‍ണ്ണ സജ്ജമെന്ന് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് കിരീടാവകാശി ഇക്കാര്യം അറിയിച്ചത്.

ആവശ്യമായ ഭക്ഷ്യധാന്യ ശേഖരം കരുതല്‍ സൂക്ഷിപ്പില്‍ ഉള്ള കാര്യം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ഭക്ഷണ വിതരണം, ഇറക്കുമതി, പ്രാദേശിക ഉല്‍പ്പാദനം, ഭക്ഷ്യസുരക്ഷ, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയിലും ശൈഖ് ഹംദാന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.


‘കോവിഡ് 19ന്റെ ഭാഗമായി അന്താരാഷ്ട്ര വെല്ലുവിളികള്‍ ഉയര്‍ന്ന വേളയില്‍ നാം സമ്പൂര്‍ണ്ണമായി സജ്ജരാണ്. തന്ത്രപ്രധാന ഭക്ഷ്യ ശേഖരം നമ്മുടെ കൈവശമുണ്ട്. ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള സംവിധാനവുമുണ്ട്. ദുബൈ പൗരന്മാരുടെ ആവശ്യങ്ങള്‍ക്കാണ് നമ്മുടെ മുന്‍ഗണന. ഈ പ്രത്യാഘാത്തെ മറികടക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ രാപകലില്ലാതെ ജോലി ചെയ്യുകയാണ്’ – കിരീടാവകാശി വ്യക്തമാക്കി.

SHARE