രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് ശിവസേന

പൗരത്വ ബില്ലിനെ രാജ്യസഭയില്‍ എതിര്‍ത്ത് ശിവസേന.ബില്ലിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നും അനുകൂലിക്കുന്നവരെ ദേശ സ്‌നേഹികളെന്നുമാണ് വിളിക്കുന്നത്. ബില്ലിനെതിരെ സംസാരിക്കുന്നവര്‍ പാകിസ്താനെ അനുകൂലിക്കുന്നവരെന്ന് വിളിക്കുന്നവര്‍ക്ക് ഇത് ഇന്ത്യയുടെ പാര്‍ലമെന്റാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍ ശിവസേന പിന്തുണ നല്‍കിയതോടെ മതേതരത്വത്തോട് പ്രതിബദ്ധതിയില്ലെങ്കില്‍ മഹാ വികാസ് അഘാഡി എന്ന ഈയിടെ രൂപവത്കരിക്കപ്പെട്ട സഖ്യത്തില്‍ കാര്യമില്ല എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. രാവിലെ മാധ്യമങ്ങളെ കണ്ട ശിവസേന നേതാവ് സഞ്ജയ് റാവത്ത് ബില്ലിനെതിരെ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. ബില്ല് രാജ്യത്തെ ഹിന്ദു – മുസ്‌ലിം ഐക്യം നഷ്ടപ്പെടുത്താനാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ലോക്‌സഭയില്‍ 293 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 82 പേര്‍ എതിര്‍ത്തു.

SHARE