പന്ത്രണ്ടുവയസുകാരിയെ അശ്ലീല വീഡിയോ കാണിച്ച അധ്യാപിക അറസ്റ്റില്‍

പന്ത്രണ്ടുവയസുകാരിയെ അശ്ലീല വീഡിയോ കാണിച്ച അധ്യാപിക അറസ്റ്റില്‍

കോഴിക്കോട്: പന്ത്രണ്ടുവയസ്സുകാരിക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വീടിനുസമീപത്തെ കളിസ്ഥലത്ത് എത്തിയ വിദ്യാര്‍ഥിനിയെ മാറ്റി നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തുവെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടുകാരോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെയാണ് കേസായത്.

പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY