ശുഹൈബ് വധം; കൊലയാളി ആകാശിനെ ആശംസകള്‍ കൊണ്ടുമൂടി സൈബര്‍ സഖാക്കള്‍; വി.എസിനും കൊലവിളി

കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിക്ക് ആശംസകളുമായി സൈബര്‍സഖാക്കള്‍. ആകാശിന്റെ ഫേസ്ബുക്കിലാണ് നിരവധിപേര്‍ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ ആകാശ് അറസ്റ്റിലായതിനുശേഷമാണ് സംഭവം.

അതേസമയം, ആകാശിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കൊലപാതക രാഷ്ട്രീയം കൊണ്ട് ഒന്നും നേടാനില്ലെന്നും ചിലര്‍ പറയുന്നുണ്ട്. അതിനിടെ, 2015-ല്‍ വി.എസിനെതിരെ ആകാശ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വീണ്ടും ചര്‍ച്ചയായി. ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഗതി വരും വി.എസിനെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാണ് പോസ്റ്റ്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയ സമയത്തായിരുന്നു വി.എസിനുനേരെയുള്ള കൊലവിളിയുണ്ടായത്.

വി.എസിനെതിരെയുള്ള ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അറിയാവുന്ന നല്ല ഭാഷയില്‍ നിന്നോടൊക്കെ ഞങ്ങള്‍ പറയേണ്ടത് പറഞ്ഞു..,
നീ പക്ഷെ കൂടെ കൊണ്ട് വന്നിട്ടുള്ള ഈ മാധ്യമ ഇട്ടികണ്ടപ്പന്‍മാരുടെ മസിലിന്റെ വലിപ്പം കൊണ്ടുള്ള ധൈര്യം കാണിച്ച്..,

മുന്നോട്ട് ദാ ബബബബബബ ഇതിനപ്പുറം കടന്നാല്‍…
പാര്‍ട്ടി വിരുദ്ധര്‍ക്കും കുലംകുത്തികള്‍ക്കും ഒഞ്ചിയം ചന്ദ്രന്റെ രക്തസാക്ഷി സ്തൂപത്തിനപ്പുറം കുഴി മറ്റൊന്ന് വെട്ടേണ്ടി വരും..

കാലുപിടിക്കാന്‍ കുനിയുന്നവന്റെ മൂര്‍ദ്ദാവില്‍ തുപ്പണ സ്വഭാവം കാണിച്ചാല്‍ ഈ ഭൂമിമലയാളത്തില്‍ സഖാക്കള്‍ക്ക് ഒരു പൊന്നു മോന്റെ മോനും വിഷയമല്ല..

ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിപ്പാടിന്റെ ശിഷ്യരാ തല്ലുംപടിയില്‍ സഖാക്കള്‍.., അതീ ചെക്കന്‍മാര്‍ക്ക് കാണിച്ച് കൊടുക്കണം എന്നാണേല്‍ വരാന്‍ പറ നായിന്റെ മക്കളോട്..!