ഷുഹൈബ് വധം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് ഷുഹൈബിന്റെ കുടുംബം

കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് ഷുഹൈബിന്റെ കുടുംബം. കേസില്‍ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു. ഇതിന് പിന്നില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കന്‍മാര്‍ക്ക് പങ്കുണ്ട്. അവര്‍ പിടിക്കപ്പെടുമോ എന്നതാണ് സര്‍ക്കാരിന്റെ പ്രശ്‌നമെന്നും സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും പിതാവ് പറഞ്ഞു.

ഷുഹൈബ് വധക്കേസിലെ അന്വേഷണം കാര്യക്ഷമം അല്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

SHARE