ഷുക്കൂര്‍ വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ഷുക്കൂര്‍ വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളം സ്‌പെഷ്യല്‍ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. പ്രാഥമിക വാദങ്ങള്‍ക്ക് ശേഷം കേസ് പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് കഴിഞ്ഞ ദിവസം മാറ്റിവെക്കുകയായിരുന്നു.. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷ് എം.എല്‍.എയുമടക്കം അടക്കം 6 പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ്സില്‍ പി.ജയരാജനും, ടി.വി രാജേഷ് എം.എല്‍.എ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അത് കൊണ്ട് കേസ്സിന്റ വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്നാണ് സി.ബി.ഐ വാദം.

NO COMMENTS

LEAVE A REPLY