‘ജയരാജിനേയും യേശുദാസിനേയും ഓര്‍ത്തുലജ്ജിക്കുന്നു’; സംവിധായകന്‍ സിബി മലയില്‍

കൊച്ചി: ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്ത ജയരാജിനേയും യേശുദാസിനേയും ഓര്‍ത്തുലജ്ജിക്കുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍.

ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണയെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്‍മാരുടെ ആത്മാഭിമാനം അടിയറ വെക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. ജയരാജിനേയും യേശുദാസിനേയും ഓര്‍ത്തുലജ്ജിക്കുന്നുവെന്നും സിബിമലയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രപതിയില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങുന്നത് 11 പേര് മാത്രമാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്നു ചോദിച്ച് അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് മലയാളികളുള്‍പ്പെടെ 68താരങ്ങള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ കേരളത്തില്‍ നിന്നു സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണുള്ളത്. ഇവര്‍ പുരസ്‌കാരം സ്വീകരിക്കുകയും ചെയ്തു.