മാണിക്യമലരിന്റെ ഉറുദു പതിപ്പുമായി മഞ്ചേരി സ്വദേശിനി സിദ്‌റ; വീഡിയോ വൈറല്‍

മാണിക്യമലരായ പൂവി എന്ന ഗാനത്തിന്റെ ഉറുദു പതിപ്പുമായി ഗായിക സിദ്‌റത്തുല്‍ മുന്‍തഹ. സമൂഹമാധ്യമങ്ങളിലും മറ്റും വന്‍ സ്വീകാര്യതയാണ് സിദ്‌റയുടെ ഉറുദു ഗാനത്തിന് ലഭിക്കുന്നത്.

ഇശല്‍ മീഡിയ സംവിധാനം ചെയ്ത ഗാനത്തിന്റെ വീഡിയോ മങ്കട വേരുംപുലാക്കല്‍ എന്‍.സി.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്തു.

മഞ്ചേരി സ്വദേശിനിയായ സിദ്‌റ സ്‌കൂള്‍ കലോത്സവ വേദികളിലൂടെയാണ് മാപ്പിളപ്പാട്-ഗസല്‍ പ്രേമികളുടെ പ്രിയങ്കരിയായി മാറിയത്.

2007ലെ സ്‌കൂള്‍ യുവജനോത്സവത്തില്‍ മാപ്പിളപ്പാട്ടിന് എ ഗ്രേഡ്, 2008ലും 2009ലും ഒന്നാംസ്ഥാനം, 2010ല്‍ രണ്ടാം സ്ഥാനം, അറബി ഗാനത്തിലും പദ്യം ചൊല്ലലിലും 2008ല്‍ ഒന്നാം സ്ഥാനം, 2010ല്‍ ഉറുദു പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം തുടങ്ങി നിരവധി സമ്മാനങ്ങള്‍ സിദ്‌റക്കു ലഭിച്ചിട്ടുണ്ട്.

നാട്ടിലും വിദേശത്തുമായി ഒട്ടേറെ വേദികള്‍ കീഴടക്കിയ സിദ്‌റയുടെ മാണിക്യമലര്‍ ഉറുദുവും സംഗീതപ്രേമികള്‍ ഇതിനക്ം ഏറ്റെടുത്തു കഴിഞ്ഞു.

വീഡിയോ കാണാം:

SHARE