ഗായകന്‍ ജാസി ഗിഫ്റ്റിന്റെ സഹോദരി അന്തരിച്ചു

കൊച്ചി: സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു. 38 വയസായിരുന്നു. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് റെയിന്‍ബോ വില്ലയിലായിരുന്നു താമസം. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ ആലപ്പുഴ വൈക്കത്ത് നടക്കും.

SHARE