ഗായകന്‍ യേശുദാസിന്റെ സഹോദരനെ ദുരൂഹ സഹാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ഗായകന്‍ യേശുദാസിന്റെ സഹോദരന്‍ കെ.ജെ ജസ്റ്റിനെ ദുരൂഹ സഹാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വല്ലാര്‍പാടം ഡി.പി വേള്‍ഡിന് സമീപം കൊച്ചി കായലിലാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.

കാക്കനാട് അത്താണിയിലാണ് ജസ്റ്റിനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. രത്രി വൈകിയും വീട്ടിലെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കായലില്‍ നിന്നും മുളവുകാട് പൊലീസ് ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നറിഞ്ഞത്. ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആസ്പത്രിയിലെത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥീരീകരിച്ചു

മുളവുകാട് പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.