കെജരിവാള്‍ 20 കോടിക്ക് സീറ്റ് വിറ്റു; ആരോപണവുമായി സിറ്റിങ് എം.എല്‍.എ

എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ 20 കോടി രൂപക്ക് സീറ്റ് വില്‍പ്പന നടത്തിയെന്ന് എന്‍.ഡി. ശര്‍മ. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന ്പിന്നാലെയാണ് ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണു രാജി. ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ എന്‍ഡി ശര്‍മ ഇടംപിടിച്ചിരുന്നില്ല. ബദര്‍പുര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണു ശര്‍മ.

ചൊവ്വാഴ്ച വൈകിട്ടാണ് എഎപി 70 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. പട്ടികയില്‍ 46 പേര്‍ നിലവില്‍ എംഎല്‍എമാരാണ്. 23 പുതുമുഖങ്ങളുണ്ട്.മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്നു ജനവിധി തേടും. മന്ത്രിമാര്‍ എല്ലാവരും തന്നെ നിലവിലെ സീറ്റുകളില്‍ മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട അതിഷി, രാഘവ് ഛദ്ദ, ദിലീപ് പാണ്ഡേ എന്നിവര്‍ക്കും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സീറ്റ് നല്‍കിയിട്ടുണ്ട്.

SHARE