മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതി അറസ്റ്റില്‍

ത്രിപുരയിലെ ഗോമതി ജില്ലയില്‍ മകളുടെ ആറുവയസായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുപ്പതുകാരന്‍ അറസ്റ്റില്‍. കച്ക്‌ല ത്രിപുര എന്നയാളാണ് അറസ്റ്റിലായത്.

മകള്‍ക്കൊപ്പം കളിക്കാന്‍ വന്ന കുട്ടിയെയാണ് പീഡനത്തിനിരയാക്കിയ ശേഷം കൊല്ലപ്പെടുത്തിയത്. വൈകുന്നേരമായിട്ടും കുട്ടി മടങ്ങിവരാത്തതിനെ തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ അന്വേഷിച്ചെങ്കിലും കണ്ടില്ലെന്നായിരുന്നു മറുപടി. പിന്നാലെ നടത്തിയ തിരച്ചിലിനൊടുവില്‍ അരക്കിലോ മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.കഴുത്ത് ഞെരിച്ചതിന്റെയും സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതിന്റെയും അടയാളങ്ങള്‍ മൃതദേഹത്തുണ്ടായിരുന്നു. അന്വേഷണത്തിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലും കച്ക്‌ലയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

SHARE