എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാര്‍ഷിക പ്രഖ്യാപനം ‘ട്രൈസനേറിയം’ ഫെബ്രുവരി 20ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനം ഫെബ്രുവരിന് 20ന് കുറ്റിപ്പുറത്ത് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അറിയിച്ചു. ‘നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത്’ എന്ന പ്രമേയത്തില്‍ ‘ട്രൈസനേറിയം’ എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഒരു വര്‍ഷക്കാലം നീണ്ട് നില്‍ക്കുന്ന വ്യത്യസ്തമായ കര്‍മപരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നത്. സംഘടനക്ക് കീഴിലുള്ള 17 വിംഗുകളും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മുഴുവന്‍ പദ്ധതികളും ഫെബ്രുവരി 20ന് പ്രഖ്യാപിക്കുമെന്നും സത്താര്‍ പന്തല്ലൂര്‍ വ്യക്തമാക്കി.

SHARE