പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ ജയില്‍വാസം; കര്‍ശന നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

കൊറോണ വൈറസ് അണുബാധ സംസ്ഥാനത്ത് വ്യാപിക്കുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കര്‍ശന നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കര്‍. പൊതുസ്ഥലങ്ങളില്‍ നിന്ന് പുകവലിക്കുകയോ തുപ്പുകയോ ചെയ്യുന്നവര്‍ക്ക് ആറുമാസം വരെ തടവിനാണ് ഉത്തരവ്. വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും അനുഭവിക്കേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ ഇത്രമാത്രം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടും ആളുകള്‍ അവഗണിക്കുന്നത് തുടരുകയാണെന്ന് സംസ്ഥാന പൊതുജനാരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. ഈ നിയമം ലംഘിക്കുന്നത് നിലവിലുള്ള നിയമപ്രകാരം പിഴ ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ നിയമപ്രകാരം പരസ്യമായി തുപ്പുകയോ പുകവലിക്കുകയോ ചെയ്യുന്നതിന് 1,000 മുതല്‍ 5,000 വരെയാണ് പിഴ ഈടാക്കുന്നത്.

SHARE