കരിമൂര്‍ഖനെ കയ്യിലെടുത്ത് ചുഴറ്റിയെറിഞ്ഞ് മുത്തശ്ശി; വീഡിയോ വൈറല്‍

കരിമൂര്‍ഖനെ കയ്യിലെടുത്ത് ചുഴറ്റിയെറിഞ്ഞ വൃദ്ധയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോയില്‍ പാമ്പിനേയും കൈയ്യില്‍ തൂക്കി വരുന്ന മുത്തശ്ശിയെ കാണാം. നടക്കുന്നതിനിടെ പാമ്പിനെ തന്റെ ശരീരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. പിന്നാലെ ആളെഴിഞ്ഞ പ്രദേശത്ത് എത്തി മൂര്‍ഖനെ വലിച്ചെറിയുകയും ഇവര്‍ തിരിച്ച് പോകുകയും ചെയ്യുന്നു.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഇങ്ങനെയല്ല മുത്തശ്ശി ഒരു മൂര്‍ഖനോട് പെരുമാറേണ്ടത്’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

വീഡിയോ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. പാമ്പിന്റെ വാലില്‍ പിടിച്ച് നടന്ന മുത്തശ്ശിയുടെ ധൈര്യത്തെ നിരവധി പേരാണ് പ്രശംസിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഒട്ടേറെ പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

SHARE