Connect with us

Video Stories

ലാവ്‌ലിനെ ഇനിയും ഒഴിവാക്കാനായില്ലേ

Published

on


സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ഫണ്ടു സമാഹരണ സ്ഥാപനമാണ് ‘കേരള ഇന്‍ഫ്രാസ ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്’ അഥവാ കിഫ്ബി. ഇതിലേക്ക് മുഖ്യമായും പ്രവാസി മലയാളികളില്‍നിന്ന് ധനം സ്വരൂപിക്കുമെന്ന് ജനങ്ങള്‍ക്കു നല്‍കിയ വാക്ക് മറികടന്നുകൊണ്ട് മസാലബോണ്ട് വാങ്ങാനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള വിദേശ കമ്പനിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍ സംസ്ഥാനത്തെ ഇടതുപക്ഷ ഭരണകൂടം. ലോക ബാങ്കും ഒട്ടുമിക്ക രാജ്യങ്ങളില്‍ പതിനാറു കൊല്ലം മുമ്പ് കരിമ്പട്ടികയില്‍പെടുത്തിയ കനേഡിയന്‍ ഇടനിലക്കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി വീണ്ടും അവിഹിതബന്ധം സ്ഥാപിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമം നടത്തിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ഏതാനും ദിവസമായി നാടെങ്ങും നിറഞ്ഞുനില്‍ക്കുന്നത്.
സര്‍ക്കാര്‍ ഖജനാവിലേക്ക് മതിയായ ധനസമാഹരണം സാധിക്കാതെ വന്നതിനെതുടര്‍ന്ന് വന്‍ ധനക്കമ്മി നേരിടുന്ന സാഹചര്യത്തില്‍ പുറത്തുനിന്ന് പണം സ്വരൂപിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍മുടക്കുക എന്നതാണ് കിഫ്ബി കൊണ്ട് ലക്ഷ്യമിടുന്നതെന്നായിരുന്നു ധനകാര്യമന്ത്രിയുടെയും സര്‍ക്കാരിന്റെ അറിയിപ്പ്. റോഡ്, പാലങ്ങള്‍ തുടങ്ങി ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കേണ്ടി വരുമ്പോള്‍ കിഫ്ബിയില്‍ നിന്നെടുത്ത് തരികയായിരുന്നു രീതി. എന്നാല്‍ ഇതിലേക്ക് വിദേശത്തുനിന്ന് ഫണ്ട് സമാഹരിക്കാനാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ തികച്ചും ജനാധിപത്യ വിരുദ്ധമായി മുന്നോട്ടുപോയിരിക്കുന്നത്. കിഫ്ബിക്ക് ഫണ്ട് സമാഹരണത്തിന് അനുമതി നല്‍കുമ്പോള്‍ ലഭിക്കുന്ന പണത്തിന് നല്‍കുന്ന പലിശ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെന്ന ധാരണ പോലുമില്ലാതെയാണ് കനേഡിയന്‍ സ്ഥാപനവുമായി ധാരണയിലെത്തിയിരിക്കുന്നത്. നികുതി ദായകരായ ജനങ്ങളെ വഞ്ചിക്കുന്ന പണിയായിപ്പോയി ഇത്. പൊതുജനങ്ങളുടെ പോയിട്ട് സ്വന്തം മുന്നണിയുടെ പോലും സമ്മതമില്ലാതെയാണ് സി.പി.എം ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സി.ഡി.പി.ക്യ എന്ന സ്ഥാപനമാണ് കിഫ്ബിക്ക് 9 ശതമാനത്തിലധികം നിരക്കില്‍ പലിശക്ക് പണം നല്‍കാമെന്ന ്‌വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിലെ പ്രധാധന സംഗതി ഈ സ്ഥാപനവും മുമ്പ് കേരളത്തില്‍ ജല വൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് കരാറേറ്റെടുത്ത് കോടികള്‍തട്ടിയ ലാവലിന്‍ കമ്പനിയും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്നുള്ളതാണ്. ഇതേക്കുറിച്ച് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വസ്തുതകളുടെ പിന്‍ബലത്തോടെ മറുപടി നല്‍കുന്നതിനുപകരം ലാവലിനുമായി സി.ഡി.പി.ക്യുക്ക് ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കും ഇപ്പോള്‍ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണ്. ലാവലിന് സി.ഡി.പി.ക്യുയില്‍ 20 ശതമാനം ഓഹരി പങ്കാളത്തമുണ്ടെന്നും രണ്ടിന്റെയും വൈസ്പ്രസിഡന്റുമാര്‍ ഒരേ വ്യക്തിയാണെന്നും വ്യക്തമായതോടെയാണ് സര്‍ക്കാരിന്റെ കള്ളക്കളികള്‍ പുറത്തായിരിക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പ്രതിപക്ഷവും ജനതയും പ്രചാരണത്തിന്റെ ശ്രദ്ധയിലായിരിക്കുമെന്നു മുന്‍കൂട്ടിക്കണ്ടാണ് പിണറായി സര്‍ക്കാര്‍ പഴയ ലാവലിനെ കേരളത്തിലേക്ക് പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നാണ് ന്യായമായും വിലയിരുത്തേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ എന്തു ബന്ധമാണ് പതിറ്റാണ്ടുകള്‍ക്കുശേഷവും പിണറായി സര്‍ക്കാരിന് ലാവലിനുമായി ഉള്ളത്. 1997ല്‍ നായനാര്‍ സര്‍ക്കാരില്‍ പിണറായി വിജയന്‍ വൈദ്യുത വകുപ്പുമന്ത്രിയായിരുന്ന കാലത്ത് ഇടുക്കിജില്ലയിലെ ചെങ്കുളം, പന്നിയാര്‍, പള്ളിവാസര്‍ വൈദ്യുതി പദ്ധതികളുടെ യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണിക്കായാണ് എസ്.എന്‍.സി ലാവലിന്‍ കമ്പനിയെ 314 കോടിരൂപയുടെ കരാറേല്‍പിച്ചിരുന്നത്. സ്വന്തം പാര്‍ട്ടി കമ്മിറ്റിയുടെ ശിപാര്‍ശപോലും മറികടന്നുകൊണ്ടായിരുന്നു ഈ തീരുമാനം. ആയതില്‍ പിണറായി വിജയനും വൈദ്യുത വകുപ്പിലെയും ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സി.ബി.ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഏറ്റവുമൊടുവില്‍ ഇതുസംബന്ധിച്ച കേരള ഹൈക്കോടതിയുടെ വിധിയിന്മേല്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുകയാണ്. കേസ് തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും 2006ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പുനരന്വേഷണത്തിന് കോടതിയെ സമീപിച്ചത്.
എന്നാല്‍ കോടികളുടെ നഷ്ടം കേരളത്തിന ്‌വരുത്തിവെച്ചതിന് കേട്ട പഴിയുടെ കറ പൂര്‍ണമായും മായുംമുമ്പ് ഇന്ത്യക്കകത്തും ലോകത്ത് പലയിടത്തും ധനസമാഹരണത്തിന് ഇഷ്ടംപോലെ സൗകര്യങ്ങളുണ്ടായിരുന്നിട്ടും എന്തുകൊണ്ട് മറ്റൊരുകനേഡിയന്‍ കമ്പനിയെതന്നെ കേരള സര്‍ക്കാര്‍ സമീപിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മറിച്ച് കിഫ്ബി ഉദ്യോഗസ്ഥനായ കെ.എം എബ്രഹാമിനെക്കൊണ്ടാണ് പ്രതിപക്ഷത്തിന് സര്‍ക്കാര്‍ മറുപടി നല്‍കി രക്ഷപ്പെടാന്‍ നോക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറത്ത് തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ മുഖ്യമന്ത്രി വിവാദത്തെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും സംശയങ്ങള്‍ കൂടുതല്‍ ഇരട്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ലാവലിന്‍ കമ്പനിയുമായി സി.ഡി.പി.ക്യുവിന് ബന്ധമുണ്ടെന്ന് പിണറായി വിജയന്‍ സമ്മതിക്കാന്‍ തയ്യാറായില്ല. വിജയ് മല്യയും നീരവ് മോദിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പണം തട്ടിച്ചതുപോലെയാണ് ലാവലിനും സി.ഡി.പി.ക്യുവും തമ്മിലുള്ള ബന്ധമെന്ന വിതണ്ഡവാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. വിജയ്മല്യയും നീരവും പ്രതികളും സ്റ്റേറ്റ്ബാങ്ക് വാദിയുമായിരിക്കവെ, എങ്ങനെയാണ് ഇരുകമ്പനികള്‍ക്കും ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യുവും ലാവലിനും തമ്മില്‍ താരതമ്യം ചെയ്യാനാകുക. മാത്രമല്ല, പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതുപോലെ എന്തുകൊണ്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിനുമുമ്പ് കനേഡിയന്‍ കമ്പനിയുമായി സര്‍ക്കാര്‍ ഇടപെട്ടു? മസാലബോണ്ടില്‍ കമ്മീഷന്‍ ഉണ്ടോ എന്നുപോലും സംശയിക്കത്തക്ക വിധത്തില്‍ 9.734 ശതാനം പലിശ കിഫ്ബിക്ക് നിശ്ചയിച്ചതെന്തിനായിരുന്നു? അഞ്ചു വര്‍ഷത്തേക്കാണെന്നും 25 വര്‍ഷത്തേക്കാണെന്നും കേള്‍ക്കുന്നു. രണ്ടായാലും പാവപ്പെട്ടവന്റെ നികുതിപ്പണമെടുത്താണ് കുത്തകകള്‍ക്ക് നല്‍കാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ എന്തുകൊണ്ട് മറച്ചുവെക്കുന്നു? ഇതിനേക്കാള്‍ കുറഞ്ഞ പലിശക്ക് പല സ്ഥാപനങ്ങളും മസാലബോണ്ട് വാങ്ങാന്‍ തയ്യാറാകുമെന്നിരിക്കെ പിണറായി സര്‍ക്കാര്‍ കാട്ടിയ തിടുക്കം അഴിമതിയുടെ മറ്റൊരു ദുര്‍ഗന്ധമാണ് പുറത്തുവിട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ദിവസങ്ങള്‍മാത്രം അവശേഷിക്കവെയെങ്കിലും സര്‍ക്കാരിനും സി.പി.എമ്മിനും ഇതിന് മറുപടി നല്‍കാന്‍ ഔദ്യോഗികവും ധാര്‍മികവുമായ ബാധ്യതയുണ്ട്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending