Connect with us

More

അമ്മക്ക് അജാസിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് മകന്റെ മൊഴി

Published

on

ആലപ്പുഴ: അമ്മക്ക് അജാസിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ മൊഴി. അജാസില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അമ്മ പറഞ്ഞതായി പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിനോട് വെളിപ്പെടുത്തി. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നുവെന്ന് മകന്‍ പറഞ്ഞു.

സൗമ്യയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പൊള്ളലേറ്റ് അജാസിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഇന്ന് തന്നെ മൊഴിയെടുക്കും.

ഇന്നലെയാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നത്. വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്‌കരന്‍ ആണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിലെത്തിയ പ്രതി ഇടിച്ചുവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സൗമ്യ മരിച്ചു.

മലപ്പുറം സ്വദേശിയായ ഒരു പോലീസുകാരന്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ പോലീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് ജോലി ചെയ്യുന്ന അജാസ് എന്ന പോലീസുകാരനാണ് പോലീസിന്റെ പിടിയിലായത്. കാറിടിപ്പിച്ച ശേഷം വടിവാളുപയോഗിച്ച് സൗമ്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

kerala

സംസ്ഥാനത്ത് സ്വര്‍ണ വില പവന് അര ലക്ഷം കവിഞ്ഞു

6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

Published

on

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായി സ്വര്‍ണവില 50,000 കടന്നു.1040 രൂപ വര്‍ധിച്ച്‌ ഒരു പവന് 50,400 രൂപയാണ് ഇന്ന് വിപണി വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ വര്‍ധനവാണ് വില ഉയര്‍ത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Trending