ഗസ്സയില്‍ കുട്ടികള്‍ക്കു നേരെ ഇസ്രാഈലി വ്യോമാക്രമണം; അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം കനക്കുന്നു

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം വീണ്ടും ഇസ്രാഈല്‍ വ്യോമാക്രമണം. ഇസ്്‌ലാമിക് ജിഹാദിന്റെയും ഹമാസിന്റെയും കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം നടത്തുന്നതെന്ന് വാദത്തില്‍ നടത്തുന്ന ഇസ്രാഈല്‍ ആക്രമത്തില്‍ കൊല്ലപ്പെടുന്നതെല്ലാം സാധാരണക്കാരാണ്. ഇസ്രാഈല്‍ സേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 34 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ അബൂ അല്‍ അത്ത അക്രമത്തില്‍ കൊല്ലപ്പെട്ടു.

10 വര്‍ഷമായി ഗസ്സയെ ഉപരോധങ്ങളിലൂടെ വീര്‍പ്പുമുട്ടിക്കുന്ന ഇസ്രാഈല്‍ ഫലസ്തീനികള്‍ക്കുനേരെ വ്യോമാക്രമണങ്ങളും ശക്തമാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണങ്ങളില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരപരാധികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രാഈലിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

അതേസമയം ശനിയാഴ്ച പുലര്‍ച്ചെ ഹമാസിന്റെ കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രാഈല്‍ സേന അറിയിച്ചു. ഗസ്സയില്‍നിന്ന് രണ്ട് തവണ റോക്കറ്റാക്രമണങ്ങളുണ്ടായെന്നാണ് ഇസ്രാഈല്‍ ആരോപണം. അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമായതോടെ വ്യോമാക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇസ്രാഈല്‍ സേന അറിയിച്ചു.

SHARE