ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ പ്രതികള്‍

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാരും പ്രതിയായേക്കും. എസ്.ഐ ദീപക്കിനും പൊലീസുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സസ്‌പെന്‍ഷനിലായ മൂന്ന് പേര്‍ക്ക് പുറമെയാണിത്.

കേസില്‍ പ്രത്യേക സംഘം അന്വേഷണം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശ്രീജിത്തിന്റെ മരണത്തില്‍ ദീപക്കിനും പങ്കുണ്ടെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ഐ.ജി എസ് ശ്രീജിത്ത് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദീപക്കിനെ കുറിച്ച് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ഐജിയോട് പരാതി പറഞ്ഞിരുന്നു. ശ്രീജിത്തിനെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കേസില്‍ ശ്രീജിത്തിന്റെ കുടുംബത്തിനു നീതി കിട്ടുന്ന രീതിയില്‍ ഉള്ള അന്വേഷണം നടത്തും.

അതേസമയം, ശ്രീജിത്തിന്റെയും വാസുദേവന്റെയും മരണവും ആയി ബന്ധപ്പെട്ട ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുമേഷ് എന്നയാള്‍ക്ക് പരിക്കേറ്റ പരാതിയില്‍ ആണ് കേസ്. കേസില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കും.

SHARE